തൃശൂര്‍: സിപിഐ യുഡിഎഫിലേക്കു വരാന്‍ തീരുമാനിച്ചാല്‍ എന്തു വിട്ടുവീഴ്ചചെയ്തും കൂടെ നിര്‍ത്തണമെന്നാണു യൂത്ത് കോണ്‍ഗ്രസ് നിലപാടെന്നു യൂത്ത് കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
തങ്ങളുടെ വിയോജിപ്പ് മറികടന്ന് പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരണോയെന്നു സിപിഐ തീരുമാനിക്കണം.
മിത്തുകളും പുരാണങ്ങളും അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ ചരിത്രം പഠിക്കണമെന്ന സംഘപരിവാര്‍ നിലപാട് അനുവദിക്കില്ല. സര്‍ക്കാര്‍ നീക്കത്തിനെതിരേ വരുംദിവസങ്ങളില്‍ യൂത്ത് കോൺഗ്രസ് പ്രക്ഷോഭങ്ങള്‍ നടത്തും. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളെ സംസ്ഥാന സര്‍ക്കാർ തീരുമാനത്തിനെതിരേ സമരം ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് വെല്ലുവിളിച്ചു.
കാവിവത്കരണത്തിന്റെ ഭാഗമാണു ദേശീയ വിദ്യാഭ്യാസനയമെന്നാണു സിപിഎമ്മും സര്‍ക്കാരും പറഞ്ഞിരുന്നത്. പദ്ധതി നടപ്പാക്കിയതിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം സിപിഎം വ്യക്തമാക്കണം. ആർഎസ്എസ് നേരിട്ടു നിയന്ത്രിക്കുന്ന സര്‍ക്കാരായി കേരള സര്‍ക്കാര്‍ മാറിയെന്നും ഒ.ജെ. ജനീഷ് ആരോപിച്ചു.